Friday, May 4, 2012

വന ഹൃദയത്തിലേക്ക് ഒരു യാത്ര - സൈലന്റ് വാലി


വന ഹൃദയത്തിലേക്ക് ഒരു യാത്ര   - സൈലന്റ് വാലി
-----------------------------------------------------------------------------
ഒരു പാട് നാളത്തെ ആഗ്രഹമായിരുന്നു സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് കാണുക എന്നത് , അങ്ങിനെ ഇക്കഴിഞ്ഞ ഏപ്രില്‍ മാസം 22 നു അവിടം സന്ദര്‍ശിച്ചു , കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതില്‍ നിന്നുമെല്ലാം വളരെ വ്യത്യസ്ഥമായിരുന്നു സൈലന്റ് വാലി എന്നെ വരവേറ്റത് ..

യാത്രയെ കുറിച്ച് മുക്കാലി ഫോറസ്റ്റ് ഓഫീസില്‍ നേരത്തെ അറിയിച്ചതനുസരിച്ച് രാവിലെ 8 .30 നു മുക്കാലി യിലുള്ള ഇന്‍ഫര്‍മേഷന്‍ സെന്റെറില്‍ എത്താന്‍ ആയിരുന്നു നിര്‍ദേശം ലഭിച്ചത്. വീട്ടില്‍ നിന്നും രാവിലെ അഞ്ചു മണിക്കാണ് ഞാനും ഭാര്യയും രണ്ടുമക്കളും അടങ്ങുന്ന നാല്‍വര്‍ സംഘം പുറപെട്ടത്‌, യാത്ര പോകുന്ന വഴിയെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായതിനാല്‍ സമയം പാഴാക്കാതെ ലക്ഷ്യത്തിലേക്ക് കുതിച്ചു , സൈലന്റ് വാലി യിലേക്കുള്ള യാത്രയില്‍ ആദ്യം നമ്മളെ സ്വീകരിക്കുന്നത് പതിനൊന്നു ഹെയര്‍ പിന്‍ വളവുകളോടുള്ള അട്ടപ്പാടി ചുരമാണ് , ഈ ചുരവും അതിലെ കാഴ്ചകളും ആസ്വദിച്ചു മുകളില്‍ ചെല്ലുമ്പോള്‍ സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് നമ്മളെ വരവേല്‍ക്കുകയായി . മുക്കാലി, ഇവിടെനിന്നുമാണ് നാഷണല്‍ പാര്‍ക്കിലേക്കുള്ള ആദ്യ കവാടം , പര്‍ക്കിനുള്ളിലേക്ക് സ്വകാര്യ വാഹങ്ങള്‍ക്ക് പ്രവേശനമില്ല. ഇന്‍ഫര്‍മേഷന്‍ സെന്റെര്‍ ഗ്രൗണ്ടില്‍ വാഹനം പാര്‍ക്ക് ചെയ്തിട്ട് EDC ( Eco Development Committee ) വക ജീപ്പില്‍ ആണ് പിന്നീടുള്ള യാത്ര , ഓരോ വാഹനത്തിലും കാടിന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിയുന്ന ഗൈഡ് നിര്‍ബന്ധമാണ്‌, ഇനി ബഫര്‍ സോണിലൂടെ 24km നീളുന്ന അതിമനോഹരവും വിജ്ഞാന പ്രദമായ യാത്ര ..സൈലന്റ് വാലി യുടെ മടിത്തട്ടിലേക്ക് .....

ഏതൊരു കാനന യാത്രയെപോലെയാണ് ഈ യാത്രയും ഞാന്‍ കരുതിയിരുന്നത് , കാട് കാണുന്നതിനൊപ്പം മൃഗങ്ങളെ കാണാം അവയുടെ നല്ല ഫോട്ടോസ് എടുക്കാം എന്നല്ലമെന്നയിരുന്നു ഞാന്‍ കരുതിയിരുന്നത് , പക്ഷെ ഗൈഡ് യെസ്തപ്പന്റെ വിവരണത്തില്‍ ഒരു മൃഗത്തെ പോലും കാണാന്‍ വഴിയില്ല എന്ന് അറിഞ്ഞപ്പോള്‍ നിരാശ ഉണ്ടാക്കിയന്കിലും പിന്നീടുള്ള അദ്ധേഹത്തിന്റെ വിവരണം ഞങ്ങളില്‍ ഇന്ട്രെസ്റ്റ് ഉളവാക്കി .ജൈവ വൈവിധ്യങ്ങളുടെ കലവറയാണ് ഈ കാട് എന്നും  , അപൂര്‍വ്വ ഇനം സസ്യങ്ങളും , ഔഷധ ഗുണമുള്ള ചെടികളും, മരങ്ങളും ഇടതൂര്‍ന്നു വളരുന്ന ഈ കാട് ഇന്ത്യയില്‍ മറ്റങ്ങും കാണുവാന്‍ കഴിയില്ല എന്നറിഞ്ഞപ്പോള്‍ അറിയാതെ സുകുതകുമാരി ടീച്ചറെ ഓര്‍ത്തുപോയി, എന്നന്നേക്കുമായി വെള്ളത്തിലേക്ക്‌ ആണ്ടുപോകുമായിരുന്ന പ്രകൃതിയുടെ വരദാനത്തെ സംരക്ഷിക്കണമെന്ന് മുറവിളികൂട്ടിയ ടീച്ചറെ പോലെയുള്ളവരെ എങ്ങിനെ ഈ അവസരത്തില്‍ ഓര്‍ക്കതിരിക്കും................................. 
ബാക്കി  കഥ ഇനി ഉള്ള ഫോട്ടോസ് നിങ്ങള്ക്ക് പറഞ്ഞുതരും
ഇന്‍ഫര്‍മേഷന്‍ സെന്റെര്‍
സൈലന്റ് വാലി യിലേക്കുള്ള പ്രവേശന കവാടം (മുക്കാലി )
ഗൈഡ് എസ്തപ്പാന്‍
ഞാനും കുടുംബവും
വനത്തില്‍ ആദ്യം ഞങ്ങളെ വരവേറ്റത്
കാനന പാതയില്‍
ഇതാണ് വേങ്ങാ ചോല എന്നാ മരം , കടുവ ഇര പിടിച്ചു കഴിയുമ്പോള്‍ അതിന്റെ നഖത്തിന്റെ ഇടയില്‍ ഇരിക്കുന്ന അഴുക്കു കളയാനും, ഇരപിടിക്കുമ്പോള്‍ നഖത്തിന്റെ ഇടയില്‍ ഉണ്ടാകുന്ന മുറിവ് ഉണക്കുവാനും ഈ മരത്തിന്റെ നീരിനു കഴിയും കടുവ മരത്തില്‍ മാന്തിയ അടയാളമാണ് വൃത്തത്തില്‍ കാണുന്നത്

വാച് ടവര്‍കുന്തി പുഴയുടെ തീരത്തേക്ക് ട്രെക്കിംഗ്പതിമൂന്നു കിലോമീറ്ററോളം മനുഷ്യന്റെ കൈതോടാതെ കാടിന്റെ ഉള്ളില്‍ നിന്നും ഒഴുകി എത്തുന്ന ഈ പുഴ നല്ല മഴക്കാലത്ത്‌ ഈ തൂക്കുപാലത്തിനു മുകളില്‍ കൂടി കവിഞ്ഞൊഴുകുംകുന്തി പുഴയുടെ തീരത്ത് നിന്ന് കാണുന്ന വാച്ച് ടവര്‍ , ആ മലക്ക് മുകളില്‍ നിന്നാണ് ഒന്നര കിലോമീറ്റര്‍ താഴേക്ക്‌ കുന്തിയുടെ തീരത്തേക്ക് നടന്നു വരേണ്ടത്
------------------------------------------------------------------------------------------
How to reach: പാലക്കാട് -കോഴിക്കോട് റൂട്ടില്‍ മണ്ണാര്‍ക്കാട് നിന്ന് അട്ടപ്പാടി റൂട്ടില്‍ സഞ്ചരിച്ചാല്‍ സൈലന്റ് വാലി പ്രവേശന കവാടമായ മുക്കാലി യില്‍ എത്താം, പ്രവേശനം മുന്‍കൂട്ടി ബുക്ക്‌ ചെയ്തിരിക്കണം