Sunday, September 25, 2011

ആദ്യ വിമാന യാത്ര അഥവാ കത്തിയും ഫോര്‍ക്കും


      ഗള്‍ഫ്‌ മോഹമായോ സ്വപ്നമായോ കാണാതിരുന്ന കാലത്താണ് സൌദി അറേബ്യന്‍ ജീവിതം എന്നിലേക്കു കടന്നു വന്നത് .  ഒരു പക്ഷേ, എന്റെ നാട്ടില്‍ അന്ന്  ഗള്‍ഫുകാര്‍ കുറവായിരുന്നു അതുകൊണ്ടാകാം ഈ ജീവിതത്തോട് എനിക്ക് ഭ്രമം തോന്നതിരുന്നതും . അങ്ങിനെ ബോംബെ സാന്താക്രൂസ്  എയര്‍ പോര്‍ട്ട്‌ വഴി സൌദി അറേബിയയിലേക്ക്   പറന്നു , ആദ്യമായി വിമാനത്തില്‍ കയറിയതിന്റെ  അമ്പരപ്പും ഒപ്പം ആകാംഷയും . ഇങ്ങനെയിരിക്കുംബോഴാണ്  എയര്‍ ഹോസ്റ്റെസ് ബ്രേക്ക് ഫാസ്റ്റുമായി വരുന്നത് , എനിക്കും കിട്ടി ഒരു ബോക്സ്‌ . ആദ്യമായി വിമാനത്തില്‍ നിന്നും കിട്ടുന്നതല്ലേ . കയ്യും നീട്ടി സ്വീകരിച്ചു.ബോക്സ്‌ തുറന്നു .ഭക്ഷണം  ഒന്നും കാണുവാന്‍ പറ്റില്ലായിരുന്നു. എല്ലാം ഫോയിലിംഗ് പേപ്പര്‍ കൊണ്ട് മറച്ചിരിക്കുന്നു .പിന്നെ കാണുവാന്‍ പാകത്തില്‍ കത്തിയും , ഫോര്‍ക്കും. ഞാന്‍   പയ്യെ അപ്പുറത്തെ സീറ്റിലേക്ക് കണ്ണോടിച്ചു , അവര്‍ എങ്ങിനെയാണ്‌ കഴിക്കുന്നതെന്നറിയന്‍. അവര്‍ ഫോര്‍ക്കും കത്തിയും കൊണ്ട് ഈസ്സി ആയി കഴിക്കുന്നു. ഞാന്‍ ഫോയില്‍ പപ്പേര്‍ മെല്ലെ ഇളക്കി , അതായിരിക്കുന്നു രണ്ടു ചപ്പാത്തി .ഫ്ലൈറ്റ്യില്‍ അല്ലെ ഗ്ലാമര്‍  ഒട്ടും കളയണ്ട എന്ന് കരുതി ഞാന്‍ കത്തിയും   ഫോര്‍ക്കുമായി രംഗത്തെത്തി . പിന്നെ ചപ്പാത്തിയും ഞാനും   തമ്മില്‍  ഒരു മഹാ ഭാരത യുദ്ധമാണ്  നടന്നത്  .അവസാനം ചപ്പാത്തി വിജയശ്രീലാളിതനായി. കത്രിക കൊണ്ട് മുറിക്കാന്‍ പറ്റാത്ത ചപ്പാത്തിയെയാണ്   ഞാന്‍ കത്തിയും ഫോര്‍ക്കും കൊണ്ട് നേരിട്ടത് . തനി നാട്ടിന്‍ പുറത്തു കാരനായ എനിക്കുണ്ടോ  കത്തിയും ഫോര്‍ക്കും , ഞാന്‍ ആകെ വിഷമത്തില്‍ ആയി , മധുരിച്ചിട്ട് തുപ്പാനും വയ്യ , കയ്പ്പിച്ചിട്ടു ഇറക്കാനും പറ്റാത്ത അവസ്ഥയില്‍ നിക്കുമ്പോഴാണ് ഞാന്‍ വീണ്ടും അപ്പുറത്തേക്ക് കണ്ണോടിച്ചത് , അന്നേരമാണ് എനിക്ക് പറ്റിയ അമളി മനസിലാവുന്നത് . അവര്‍ ആദ്യം കഴിച്ചത് ഇതിനോടപ്പമുള്ള ഫ്രൂട്സ് ആയിരുന്നു .................അതിനു ശേഷം എത്രയോ വിമാനയാത്രകള്‍ , ഇന്നും വിമാനയാത്രകളില്‍ ഫുഡ്‌ ബോക്സ്‌ മുന്നില്‍ വരുമ്പോള്‍ ഞാന്‍ അറിയാതെ ചിരിച്ചുപോകും.........................ആ പതിനഞ്ചു കൊല്ലങ്ങള്‍ക്ക്  മുമ്പിലത്തെ   സുന്നരമായ യാത്രയെ കുറിച്ചോര്‍ത്തു .        

Friday, September 23, 2011

പ്രണയലേഖനം വഴി മാറിയപ്പോള്‍

പ്രണയലേഖനം കൊടുത്തു ശീലമില്ലതിരുന്ന എനിക്ക് അത് എഴുതാന്‍ കഴിയുമായിരുന്നു , അത് ഒന്നും  എനിക്ക് വേണ്ടി അല്ലായിരുന്നു എന്ന് മാത്രം! സുരേന്ദ്രന്‍ എന്ന വ്യക്തി ആയിരുന്നു എന്റെ പ്രണയ ലേഖനങ്ങള്‍ക്ക്  പിന്നിലെ ശക്തി , അദ്ദേഹത്തിന്റെ വാക്കുകള്‍ സരസമായിരുന്നു  അത് പോലെ കാവ്യാത്മകവും. മനസ്സില്‍ കോറിയിട്ട ഈ വാക്കുകള്‍ ആയിരുന്നു എന്റെ ആയുധം, അങ്ങിനെ പുതിയ  ഓര്‍ഡര്‍ കിട്ടി ,ആര്‍ക്കു വേണ്ടിയാണോ എന്ന് ഞാന്‍ ചോദിച്ചിരുന്നില്ല ! ചോദിച്ചാലും സത്യം പറയണമെന്നില്ലലോ ! ചുറ്റുപാടുകളെ കുറിച്ച് ഒരു വിവരണം തരും അത് വച്ചാണ് എഴുതേണ്ടതും , അങ്ങിനെ ഞാന്‍ വളരെ ഭംഗിയായിത്തന്നെ എഴുതി , പക്ഷെ ഇത് എനിക്ക് വേണ്ടി തന്നെയാണ് എഴുതിയത് എന്ന് എനിക്കറിയില്ലായിരുന്നു, എന്റെ കൂട്ടുകാര്‍ ചെയ്ത ഈ തമാശ കാര്യമായി , പെണ്‍കുട്ടി  എന്നെ പ്രേമിക്കാന്‍ തുടങ്ങി , പക്ഷെ ഞാനുടോ ഇതറിയുന്നു , ബാക്കി കാര്യങ്ങള്‍ വളരെ നല്ലരീതിയില്‍ കൂട്ടുകാര്‍ ഏറ്റെടുത്തിരുന്നു ..പെണ്‍കുട്ടി  എഴുതിയ കത്തുകള്‍ക്ക്  കൂട്ടുകാര്‍ തന്നെ മറുപടി കൊടുക്കും. . ഞാന്‍ ഈ സത്യം തിരിച്ചറിഞ്ഞപ്പോഴേക്കും ദൂരങ്ങളിലേക്ക്  പറിച്ചു നട്ടപെട്ടിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഓര്‍ക്കൂട്ട്  സൌഹ്രധ കൂട്ടായ്മയില്‍ കൂടി വീണ്ടും  അവളെ ഞാന്‍ കണ്ടത്തി . അന്നേരം അവള്‍  ചോദിച്ചു. എന്നെ അന്ന് പ്രണയിച്ചിരുന്നോ ...............ഒന്നും പറയാനാവാതെ   ഞാന്‍ അവള്‍ക്കു സ്ക്രാപ്പ് അയച്ചു "എന്നും നീ എന്റെ നല്ല സുഹൃത്ത്‌ "