Friday, December 23, 2011

Friends forever..!


യുറീകാ..  .. യുറീകാ...ആര്‍ക്കിമേടീസ് നെ പോലെ ഞാനും ഇന്നലെ വിളിച്ചു കൂവേണ്ട ഒരു ദിനം ആയിരുന്നു.കാര്യം എന്താന്നല്ലേ , പറയാം. വര്‍ഷങ്ങള്‍ക്കു ശേഷം എന്ന് പറഞ്ഞാല്‍ പതിനാറു പതിനേഴു കൊല്ലങ്ങള്‍ക്ക് ശേഷം  എന്റെ ബാല്യ കാല സുഹൃത്തിനെ ഞാന്‍  കണ്ടത്തി. ഫേസ് ബുക്കിലൂടെ , ഫേസ് ബുക്കിലെ സ്ഥിരം പരതനിലിടെ കണ്ട These People You  May   Know എന്ന മെനുവില്‍ ക്ലിക്കിയപ്പോള്‍  കണ്ട മുഖങ്ങളില്‍ എവിടെയോ കണ്ടുമറന്ന ഒരു മുഖം ഞാന്‍ ശ്രദ്ദിച്ചു, ആ മുഖത്തേക്ക് വീണ്ടും വീണ്ടും നോക്കിയപ്പോള്‍ എന്നിലെ ബാല്യ കാലം ഒരിക്കല്‍ കൂടി എന്നിലേക്ക്‌ കടന്നു വന്നു , ഇത് അവന്‍ തന്നെ അല്ലെ ?? ചോദ്യ ചിന്നങ്ങള്‍ എന്നില്‍ കുന്നു കൂടി, പേരില്‍ പോലും ചെറിയ മാറ്റം ...എന്തായാലും ഞാന്‍ ഒരു സംശയ നിവാരണത്തിന് വേണ്ടി ഒരു മെസ്സേജ് അയച്ചു കാത്തിരുന്നു . എന്റെ പ്രതീക്ഷകള്‍  തെറ്റിച്ചു കൊണ്ട് എനിക്ക് മറു പടി വന്നു .....ഡാ .........ഇത് ഞാന്‍ തന്നെ ഷാഫി , ഷാഫി മരക്കാര്‍, എനിക്ക് വല്ലാത്ത സന്തോഷം അനുഭവപ്പെട്ട സമയമായിരുന്നു . ഞങ്ങള്‍ രണ്ടും  ദുബായില്‍ തന്നെ ആയതു കൊണ്ട് ഇനി ഏറ്റവും അടുത്ത ദിവസം കണ്ടു മുട്ടാം എന്ന് പറഞ്ഞു കൊണ്ട് ഫോണ്‍ വച്ചു .....

Thursday, October 6, 2011

ഓട്ടോഗ്രാഫ്



ജീവിതത്തില്‍ മധുരിക്കുന്ന ഓര്‍മ്മകള്‍ സമ്മാനിക്കുന്ന കാലം, കൌമാരം , യൌവ്വനം , കാലങ്ങള്‍ക്ക് ശേഷം തിരികെ കിട്ടുവാന്‍ ആഗ്രഹിക്കുന്ന പ്രായം .സംഭവബഹുലമായിരുന്നു എന്റെ ആ നാളുകള്‍, അക്കാലത്തു എന്റെ കലാലയ ജീവിതത്തില്‍ പറയാതെ പോയ ഒരു പ്രണയം ഉണ്ടായിരുന്നു , എന്റെ നാട്ടുകാരി , നല്ല പൊക്കമുള്ള ഇരുനിറക്കാരി ......പഠിക്കാന്‍ സമര്‍ത്ഥയായിരുന്നു അവള്‍.സ്വപ്നങ്ങള്‍ നെയ്തു കൂട്ടിയ വരാന്തകളിലൂടെ അവളെ അനേഷിച്ചു നടന്നതും , ഇഷ്ടമാണന്നു  പരസ്പരം തിരിച്ചറിഞ്ഞിട്ടും  ഒരു വാക്കുപോലും ഉരിയിടാതെ , കലാലയ ജീവിതത്തിന്റെ പടികളിറങ്ങിയപ്പോള്‍ വച്ച് നീട്ടിയ ഓടോഗ്രഫില്‍ അവള്‍ ഇങ്ങനെ കുറിച്ചു, ചിതലരിച്ചു പോയേക്കാവുന്ന ഈ വരികള്‍ക്കപ്പുറം എന്റെ മനസ്സില്‍ ചിതലരിക്കാത്ത സ്വപ്നമായി അവശേഷിക്കും. കാലം അതിനു തോന്നുംപോലെ നടന്നും ഓടിയും പോയികൊണ്ടിരുന്നു . ഒരിക്കല്‍ ഒരു സായാഹ്ന സവാരിക്കിടയില്‍ വീണ്ടും  അവളെ കണ്ടു മുട്ടിയപ്പോള്‍ അവളുടെ കണ്ണുകളിലൂടെ ഞാന്‍ കാണുകയായിരുന്നു ചിതലരിച്ചുപോയ ഒരു സ്വപ്നം ................

Sunday, September 25, 2011

ആദ്യ വിമാന യാത്ര അഥവാ കത്തിയും ഫോര്‍ക്കും


      ഗള്‍ഫ്‌ മോഹമായോ സ്വപ്നമായോ കാണാതിരുന്ന കാലത്താണ് സൌദി അറേബ്യന്‍ ജീവിതം എന്നിലേക്കു കടന്നു വന്നത് .  ഒരു പക്ഷേ, എന്റെ നാട്ടില്‍ അന്ന്  ഗള്‍ഫുകാര്‍ കുറവായിരുന്നു അതുകൊണ്ടാകാം ഈ ജീവിതത്തോട് എനിക്ക് ഭ്രമം തോന്നതിരുന്നതും . അങ്ങിനെ ബോംബെ സാന്താക്രൂസ്  എയര്‍ പോര്‍ട്ട്‌ വഴി സൌദി അറേബിയയിലേക്ക്   പറന്നു , ആദ്യമായി വിമാനത്തില്‍ കയറിയതിന്റെ  അമ്പരപ്പും ഒപ്പം ആകാംഷയും . ഇങ്ങനെയിരിക്കുംബോഴാണ്  എയര്‍ ഹോസ്റ്റെസ് ബ്രേക്ക് ഫാസ്റ്റുമായി വരുന്നത് , എനിക്കും കിട്ടി ഒരു ബോക്സ്‌ . ആദ്യമായി വിമാനത്തില്‍ നിന്നും കിട്ടുന്നതല്ലേ . കയ്യും നീട്ടി സ്വീകരിച്ചു.ബോക്സ്‌ തുറന്നു .ഭക്ഷണം  ഒന്നും കാണുവാന്‍ പറ്റില്ലായിരുന്നു. എല്ലാം ഫോയിലിംഗ് പേപ്പര്‍ കൊണ്ട് മറച്ചിരിക്കുന്നു .പിന്നെ കാണുവാന്‍ പാകത്തില്‍ കത്തിയും , ഫോര്‍ക്കും. ഞാന്‍   പയ്യെ അപ്പുറത്തെ സീറ്റിലേക്ക് കണ്ണോടിച്ചു , അവര്‍ എങ്ങിനെയാണ്‌ കഴിക്കുന്നതെന്നറിയന്‍. അവര്‍ ഫോര്‍ക്കും കത്തിയും കൊണ്ട് ഈസ്സി ആയി കഴിക്കുന്നു. ഞാന്‍ ഫോയില്‍ പപ്പേര്‍ മെല്ലെ ഇളക്കി , അതായിരിക്കുന്നു രണ്ടു ചപ്പാത്തി .ഫ്ലൈറ്റ്യില്‍ അല്ലെ ഗ്ലാമര്‍  ഒട്ടും കളയണ്ട എന്ന് കരുതി ഞാന്‍ കത്തിയും   ഫോര്‍ക്കുമായി രംഗത്തെത്തി . പിന്നെ ചപ്പാത്തിയും ഞാനും   തമ്മില്‍  ഒരു മഹാ ഭാരത യുദ്ധമാണ്  നടന്നത്  .അവസാനം ചപ്പാത്തി വിജയശ്രീലാളിതനായി. കത്രിക കൊണ്ട് മുറിക്കാന്‍ പറ്റാത്ത ചപ്പാത്തിയെയാണ്   ഞാന്‍ കത്തിയും ഫോര്‍ക്കും കൊണ്ട് നേരിട്ടത് . തനി നാട്ടിന്‍ പുറത്തു കാരനായ എനിക്കുണ്ടോ  കത്തിയും ഫോര്‍ക്കും , ഞാന്‍ ആകെ വിഷമത്തില്‍ ആയി , മധുരിച്ചിട്ട് തുപ്പാനും വയ്യ , കയ്പ്പിച്ചിട്ടു ഇറക്കാനും പറ്റാത്ത അവസ്ഥയില്‍ നിക്കുമ്പോഴാണ് ഞാന്‍ വീണ്ടും അപ്പുറത്തേക്ക് കണ്ണോടിച്ചത് , അന്നേരമാണ് എനിക്ക് പറ്റിയ അമളി മനസിലാവുന്നത് . അവര്‍ ആദ്യം കഴിച്ചത് ഇതിനോടപ്പമുള്ള ഫ്രൂട്സ് ആയിരുന്നു .................അതിനു ശേഷം എത്രയോ വിമാനയാത്രകള്‍ , ഇന്നും വിമാനയാത്രകളില്‍ ഫുഡ്‌ ബോക്സ്‌ മുന്നില്‍ വരുമ്പോള്‍ ഞാന്‍ അറിയാതെ ചിരിച്ചുപോകും.........................ആ പതിനഞ്ചു കൊല്ലങ്ങള്‍ക്ക്  മുമ്പിലത്തെ   സുന്നരമായ യാത്രയെ കുറിച്ചോര്‍ത്തു .        

Friday, September 23, 2011

പ്രണയലേഖനം വഴി മാറിയപ്പോള്‍

പ്രണയലേഖനം കൊടുത്തു ശീലമില്ലതിരുന്ന എനിക്ക് അത് എഴുതാന്‍ കഴിയുമായിരുന്നു , അത് ഒന്നും  എനിക്ക് വേണ്ടി അല്ലായിരുന്നു എന്ന് മാത്രം! സുരേന്ദ്രന്‍ എന്ന വ്യക്തി ആയിരുന്നു എന്റെ പ്രണയ ലേഖനങ്ങള്‍ക്ക്  പിന്നിലെ ശക്തി , അദ്ദേഹത്തിന്റെ വാക്കുകള്‍ സരസമായിരുന്നു  അത് പോലെ കാവ്യാത്മകവും. മനസ്സില്‍ കോറിയിട്ട ഈ വാക്കുകള്‍ ആയിരുന്നു എന്റെ ആയുധം, അങ്ങിനെ പുതിയ  ഓര്‍ഡര്‍ കിട്ടി ,ആര്‍ക്കു വേണ്ടിയാണോ എന്ന് ഞാന്‍ ചോദിച്ചിരുന്നില്ല ! ചോദിച്ചാലും സത്യം പറയണമെന്നില്ലലോ ! ചുറ്റുപാടുകളെ കുറിച്ച് ഒരു വിവരണം തരും അത് വച്ചാണ് എഴുതേണ്ടതും , അങ്ങിനെ ഞാന്‍ വളരെ ഭംഗിയായിത്തന്നെ എഴുതി , പക്ഷെ ഇത് എനിക്ക് വേണ്ടി തന്നെയാണ് എഴുതിയത് എന്ന് എനിക്കറിയില്ലായിരുന്നു, എന്റെ കൂട്ടുകാര്‍ ചെയ്ത ഈ തമാശ കാര്യമായി , പെണ്‍കുട്ടി  എന്നെ പ്രേമിക്കാന്‍ തുടങ്ങി , പക്ഷെ ഞാനുടോ ഇതറിയുന്നു , ബാക്കി കാര്യങ്ങള്‍ വളരെ നല്ലരീതിയില്‍ കൂട്ടുകാര്‍ ഏറ്റെടുത്തിരുന്നു ..പെണ്‍കുട്ടി  എഴുതിയ കത്തുകള്‍ക്ക്  കൂട്ടുകാര്‍ തന്നെ മറുപടി കൊടുക്കും. . ഞാന്‍ ഈ സത്യം തിരിച്ചറിഞ്ഞപ്പോഴേക്കും ദൂരങ്ങളിലേക്ക്  പറിച്ചു നട്ടപെട്ടിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഓര്‍ക്കൂട്ട്  സൌഹ്രധ കൂട്ടായ്മയില്‍ കൂടി വീണ്ടും  അവളെ ഞാന്‍ കണ്ടത്തി . അന്നേരം അവള്‍  ചോദിച്ചു. എന്നെ അന്ന് പ്രണയിച്ചിരുന്നോ ...............ഒന്നും പറയാനാവാതെ   ഞാന്‍ അവള്‍ക്കു സ്ക്രാപ്പ് അയച്ചു "എന്നും നീ എന്റെ നല്ല സുഹൃത്ത്‌ "

Saturday, June 11, 2011

വാല്‍പ്പാറ യാത്രയുടെ ഓര്‍മ്മയ്ക്കായ്

2010 ഒക്ടോബര്‍ 11 അന്നായിരുന്നു ഈ യാത്രയുടെ തുടക്കം ,എന്റെ ഏതൊരു യാത്രയും പോലെ കാടും കാട്ടരുവികളും ഉള്‍പ്പെട്ട വഴികളിലൂടെ കാനന സൌന്നര്യം ആസ്വതിച്ചുള്ള ഒരു യാത്ര, അതും ഒട്ടും പ്ലാനിംഗ് ഇല്ലാത്തതും . എന്റെ സ്ഥിരം യാത്രയിലെ അംഗങ്ങള്‍ ആയ എന്റെ എല്ലാമായ പ്രിയ ധര്‍മിണിയും, രണ്ടു മക്കളും . പിന്നെ ഈ യാത്രയില്‍ എന്റെ രണ്ടു സുഹ്ര്തുക്കളും അവരുടെ കുടുംബവും ഉണ്ടായിരുന്നു. അങ്ങിനെ രാവിലെ 7.30 നു ഞങ്ങള്‍ ഏലൂരില്‍നിന്നും (എറണാകുളം ജില്ല ) കേരളത്തിന്റെ അതിര്‍ത്തി പ്രദേശമായ മലക്കപ്പാറ ലക്ഷ്യമാക്കി പുറപ്പെട്ടു . Plantation corporation ന്റെ എണ്ണപ്പന തോട്ടങ്ങളിലൂടെ എഴാറ്റുമുഖം വഴി ഉണ്ടായിരുന്നിട്ടും ചാലക്കുടി വരെ ഞങ്ങള്‍ പൂര്‍ണമായും NH47 വഴിയാണ് തിരഞ്ഞെടുത്തത് , 9 മണിയോടടുത്ത് ചാലക്കുടിയില്‍ എത്തിച്ചേര്‍ന്നു അവിടെനിന്നു പ്രഭാത ഭക്ഷണം കഴിച്ചു , അവിടെ നിന്നും ഞങ്ങള്‍ പോയത് തുമ്പൂര്‍ മുഴി ചെക്ക് ഡാം ലേക്ക് ആയിരുന്നു മനോഹരമായ ഗാര്‍ഡന്‍ കൂടിയാണ് ഇതു .ഞങ്ങള്‍ ചെല്ലുമ്പോള്‍ ചെക്ക് ഡാം നിറഞ്ഞു കവിഞ്ഞു ഒഴുകിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു ,നല്ല മഴ ഉണ്ടായിരുന്ന ആ വര്‍ഷം, സാധാരണ പാറക്കെട്ടുകളിലൂടെ പിടിച്ചിറങ്ങി ചെറിയ നീരൊഴുക്കില്‍ ഇറങ്ങി ചെല്ലാമായിരുന്നു , ഏതായാലും ആ ഭാഗ്യ പരീക്ഷണത്തിന്‌ മുതിര്‍ന്നില്ല . അടുത്തത് അതിരമ്പിള്ളി ആയിരുന്നു ലക്‌ഷ്യം , കണ്ടാലും കണ്ടാലും മതിവരാത്ത നമ്മുടെ സ്വന്തം നയാഗ്ര വെള്ളച്ചാട്ടം. അതിരമ്പിള്ളി എന്റെ നാലാമത്തെ യാത്രയാണ് . ഓരോ പ്രാവശ്യം കാണുമ്പോഴും ഇവള്‍ സുന്നരി ആയികൊണ്ടിരിക്കുന്നത് എന്നാ എനിക്ക് തോന്നുനത് .എന്റെ ആദ്യ യാത്ര 1988 ല്‍ ആയിരുന്നു .അന്ന് ഞങ്ങള്‍ വന്ന വാഹനം അല്ലാതെ മറ്റൊന്നും കണ്ടതായി ഓര്‍ക്കുന്നില്ല . ഇന്നിപ്പോള്‍ 22 വര്‍ഷത്തിനു ശേഷം വാഹനം ഒന്ന് പാര്‍ക്ക് ചെയ്യാന്‍ പറ്റാത്ത തിരക്കാണ് , അത് പോലെ ഭക്ഷണ ശാലകളുടെ നീണ്ട നിരയും. ടൂറിസം വ്യവസയവല്‍ക്കരിക്കപ്പെട്ട മുഖ്യ സ്ഥലങ്ങളില്‍ ഒന്നാണ് അതിരമ്പിള്ളി. വെള്ളച്ചാട്ടത്തിനു താഴെ ഇറങ്ങി ചെല്ലാന്‍ മോഹം ഉണ്ടായിരുന്നുവെങ്കിലും അതും ഉപേക്ഷിച്ചു അവിടെനിന്നും വാഴച്ചലിലേക്ക്, വാഴച്ചാല്‍ ഇന്ന് വരെ എന്നെ മോഹിപ്പിച്ചട്ടില്ല. വെള്ളച്ചാട്ടത്തിന്റെ ഹുങ്കാരം അതിന്റെ തനി നിറം വ്യക്തമാകുന്നു. അങ്ങിനെ ഞങ്ങള്‍ വാഴച്ചാല്‍ ഫോറെസ്റ്റ് ചെക്ക് പോസ്റ്റില്‍ എത്തി , വാഹന പരിശോധനക്ക് ശേഷം പോകുവാനുള്ള അനുമതി കിട്ടി , കാടിലേക്ക് ഒന്നും വലിചെരിയരുതെന്ന നിര്‍ദേശവും , മധ്യ കുപ്പികള്‍ ഒന്നും കൊണ്ടുപോകാന്‍ അനുവദിച്ചിരുന്നില്ല .പല വാഹനത്തില്‍ നിന്നും പിടിച്ചെടുത്ത മധ്യം അവിടെ ഒഴുക്കികളയുന്നത് ,ജീവിതത്തില്‍ നിന്നും എന്തോ ഒന്ന് നഷ്ട്ടപെട്ടവരെ പോലെ നോക്കി നില്‍ക്കുന്നവരെ കാണാമായിരുന്നു , എന്തായാലും ഈ നിയമം കര്‍ശനമായത് കൊണ്ട് പ്ലാസ്റ്റിക്‌ മാലിന്യഗളില്‍നിന്നും, മധ്യ കുപ്പികളില്‍ നിന്നും വഴികള്‍ക്ക് മോചനമുണ്ട്. നമ്മുടെ ടൂറിസ്റ്റ് place കളിലെ ഏറ്റവും വലിയ ശാപവും ഇതുതന്നെ .അങ്ങിനെ ഞങ്ങള്‍ കാനന പാതയിലൂടെ സാവധാനം മുന്നോട്ടു...ഇനിയങ്ങോട്ട് നിബിഡമായ വനത്തിനുള്ളിലൂടെയാണ് യാത്ര , റോഡില്‍ പലയിടത്തും ആനപിണ്ടാങ്ങള്‍ കിടക്കുന്നു . ആനയെ പേടി ഉണ്ടായിരുന്നുവെങ്കിലും ഇത് പോലുള്ള യാത്രകളില്‍ പലവട്ടം കണ്ടിട്ടുള്ളതിനാല്‍ ആ പേടി പുറത്തു കാണിക്കാതെ യാത്ര തുടര്‍ന്നു, ഇവിടെ പകല്‍ സമയങ്ങളില്‍ ആനയിരങ്ങുന്നത് വളരെ കുറവാണു എങ്കിലും ആനയെ കാണുവാനുള്ള ഭാഗ്യം ഇത്തവണയും ഉണ്ടായി. .പോകുന്ന വഴിയില്‍ അരുവികളും ചെറിയ നീര്‍ച്ചാല്‍ ഒക്കെ ഉണ്ട് . പലയിടത്തും ഇറങ്ങാന്‍ കഴിഞ്ഞില്ല. വഴിയില്‍ പെരിങ്ങള്‍ കുത്ത് രിസര്‍വോയരും,കരണ്ട് ഉല്‍പാദനകേദ്രവും കാണുവാന്‍ കഴിയും. അങ്ങിനെഏകദേശം 46km കാടിനുള്ളിലൂടെയാത്ര ചെയ്തു ഞങ്ങള്‍ മലക്കപ്പാറയില്‍ എത്തി , അതിരമ്പിള്ളി കഴിഞ്ഞാല്‍ ജനവാസ മുള്ളത്‌ മലക്കപ്പാറയില്‍ ആണ് , അത് പോലെ ഭക്ഷണം കിട്ടുന്നതും. .മലക്കപ്പാറ തോട്ടം മേഖലയാണ് ,കണ്ണെത്ത ദൂരത്തോളം പരന്നു കിടക്കുന്ന തേയില തോട്ടങ്ങളെ ചുറ്റി വളഞ്ഞ റോഡിലൂടെ ഞങളുടെ വാഹനം പോയികൊണ്ടിരുന്നു ,ഈ മേഖലയില്‍ ആനയും പുലിയും ഒക്കെ ഉണ്ട് , പുള്ളിപുലിയുടെ ഭീഷണി  ഇവിടെ ശക്തം അങ്ങിനെ ഞങ്ങള്‍ ഷോളയാര്‍ ഡാമില്‍ എത്തിച്ചേര്‍ന്നു , ഡാമിന്റെ കുറച്ചു ഭാഗത്ത്‌ മാത്രമേ പോകുവാന്‍ കഴിയുകയുള്ളൂ , പ്രവേശനം നിരോതിചിരിക്കുകയാണ് .എങ്കിലും അവിടെ നിന്നുമുള്ള കാഴ്ചകള്‍ മനോഹരമാണ് , പിന്നെ അവിടെ നിന്നും വാല്പ്പരയിലേക്ക്..26km ഉണ്ട് ഇവിടെനിന്നു വല്പ്പരയ്ക്ക് , ഉരുളിക്കള്‍ എസ്റ്റേറ്റ്‌ വഴിയാണ് വല്പ്പരയിലെക്കുള്ള യാത്ര , പച്ചപ്പിന്റെ നടുവിലൂടെ വളഞ്ഞു പുളഞ്ഞു വല്പ്പരയില്‍ എത്തി , തീ പ്പെട്ടി കൂടാരങ്ങള്‍ പോലെയുള്ള കൊച്ചു കൊച്ചു വീടുകള്‍ ആ മല മടക്കുകളില്‍ അടക്കി വച്ചിരിക്കുന്നു, അന്നത്തെ ദിവസം വല്പ്പരയില്‍ സ്റ്റേ ചെയ്തു . പിറ്റേ ദിവസം രാവിലെ ഞങ്ങള്‍ വാല്പ്പര - പൊള്ളാച്ചി വഴി പുറപ്പെട്ടു , 42 Hair pin വളവുകളുള്ള വഴിയായിരുന്നു അത് ഇതിനു മുന്പ് ഞാന്‍ ഇത്രയും ഹെയര്‍ പിന്‍ വളവുകള്‍ ഉള്ള ഒരു വഴിയിലൂടെ ഞാന്‍ സന്ജരിച്ചട്ടില്ല അതിന്റെ ത്രില്‍ എനിക്കുണ്ടായിരുന്നു..ചുരമിറങ്ങി വരുമ്പോള്‍ വഴിവക്കില്‍ പലയിടത്തും വരയാടുകളെ കണ്ടു. കിഴ്ക്കാംതൂക്കായ പാറയില്‍ കൂടി വളരെ ഈസി ആയി അവ നടന്നു പോകുന്നു, തഴെ ആളിയാര്‍ ഡാമിന്റെ മനോഹര ദൃശ്യം , ഒമ്പതാമത്തെ വളവിലാണ് ലോംസ് വ്യൂ പോയിന്റ്‌, മനോഹരമായ കാഴ്ചകള്‍ മനസില്‍ സൂക്ഷിച്ചു കൊണ്ട് ഇനി ഒരിക്കല്‍ കൂടി വരും എന്നാ ആഗ്രഹവുമായി അവസാന വളവും ചുറ്റിത്തിരിഞ്ഞു . അവിടെനിന്നും ആനമല - ഉടുമല്‍പെട്ടു റോഡ്‌ വഴി നേരെ ചിന്നാര്‍ വന്യ ജീവി സങ്കേതം വഴി മുന്നാറിന് . ഓരോ യാത്രയും അടുത്ത യാത്രക്കുള്ള മുന്നോരുക്കമാണ്............................................................ ( ചാലക്കുടി - വാല്പ്പര റൂട്ടില്‍ ചാലക്കുടി കഴിഞ്ഞാല്‍ Petrol bunk , ATM Counter , തുടങ്ങിയവ വാല്പ്പരയില്‍ ആണ് ഉള്ളത് , അത്യാവശ്യം ഭക്ഷണവും കരുതുക )